Skip to main content

വൈഗ എക്‌സിബിഷൻ: കർഷകർക്ക് സൗജന്യ രജിസ്‌ട്രേഷൻ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ നടക്കുന്ന വൈഗ കാർഷിക എക്‌സിബിഷനിൽ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും തത്സമയ സൗജന്യ രജിസ്‌ട്രേഷനുമുള്ള സൗകര്യമുണ്ടാകും. www.kfwfb.kerala.gov.in ൽ പറഞ്ഞിട്ടുള്ള രേഖകളുമായി (ആധാർ കാർഡ്വരുമാന സർട്ടിഫിക്കറ്റ്ബാങ്ക് പാസ് ബുക്ക്ഭൂനികുതി രസീത്പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ) വരുന്ന കർഷകർക്കാണ് ഈ സൗകര്യം. വിശദവിവരങ്ങൾക്ക്: 0487 2320500, 9496670300.

പി.എൻ.എക്സ്. 923/2023

date