Skip to main content

അസംഘടിത തൊഴിലാളികൾക്കായി  പരിശീലനം സംഘടിപ്പിച്ചു

 

​കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ  അസംഘടിത തൊഴിലാളികൾക്കായി  പരിശീലന പരിപാടി സംഘടിപ്പിച്ചു. 

എറണാകുളത്ത് നടന്ന പരിശീലനം കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ സി.എം മുഹമ്മദ്‌ ഷാ അധ്വക്ഷത വഹിച്ചു. ​അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമവും ചട്ടവും, ക്ഷേമ പദ്ധതികൾ, ജീവിതം തന്നെ ലഹരി, ലൈഫ് സ്കിൽസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്ത പരിശീലനത്തിൽ  80 പേർ  പങ്കെടുത്തു. റിട്ട.തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ  സാബു, പി.എച്ച്.ആർ ട്രെയിനർ ഓമന രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 
​                               ​​

date