Skip to main content

ജില്ലാ സെമിനാർ നടത്തി

 

 

കേരള വനിതാ കമ്മിഷന്റെയും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സ്ത്രീ പുരുഷ സമത്വവും സാമൂഹിക ബന്ധങ്ങളും എന്ന വിഷയത്തെ കുറിച്ച് നടത്തിയ സെമിനാർ മുൻ എംഎൽഎയും കേരള വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ച 

സെമിനാറിൽ കില ഫാക്കൽറ്റി ശാലിനി ബിജു ക്ലാസ്സ് നയിച്ചു. ജയശ്രീ പത്മാകരൻ, ബിന്ദു സജീവ്, ജലജ മോഹനൻ, ജലജ മണിയപ്പൻ, ബിനു പുത്തേത്തുമ്യാലിൽ, എ പി സുഭാഷ്, കർണകി രാഘവൻ, ഡാർലിൻ ഡോണാൾഡ്, സവിത സാജു എന്നിവർ സംസാരിച്ചു

date