Skip to main content

സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞടുപ്പ് ഇന്ന് (24 ഫെബ്രുവരി)

 

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ഫെബ്രുവരി 24നു രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കൗൺസിൽ ആസ്ഥാനത്ത് നടക്കും. വോട്ടവകാശമുള്ള എല്ലാ ആജീവനാന്ത അംഗങ്ങളും സമിതി നൽകിയ തിരിച്ചറിയൽ കാർഡ് (നിർബന്ധിത രേഖ) കൂടാതെ ആധാർ കാർഡ്/ ഐ.ഡി. കാർഡ് എന്നിവയുമായി വോട്ടെടുപ്പിന് ഹാജരാകണം. അന്നേ ദിവസം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

പി.എൻ.എക്സ്. 947/2023

date