Skip to main content

മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ കൺസൾട്ടന്റ്

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വെബ് പോർട്ടലായ KOMPAS ന്റെ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വകുപ്പിൽ നിന്നും വിരമിച്ച ജിയോളജിസ്റ്റ് / സീനിയർ ജിയോളജിസ്റ്റ്/ ഡെപ്യൂട്ടി ഡയറക്ടർ/ അഡീഷണൽ ഡയറക്ടർ എന്നിവരിൽ നിന്നും വകുപ്പിന്റെ കൺസൾട്ടന്റായി ആറു മാസക്കാലത്തേക്ക് നിയമിക്കാൻ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വകുപ്പിന്റെ വെബ് പോർട്ടൽ ആയ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28നു വൈകിട്ട് അഞ്ചു മണി.

പി.എൻ.എക്സ്. 950/2023

date