Skip to main content

വനിതാ സംവിധായകരുടെ സിനിമ പദ്ധതിയിലെ രണ്ടാം ചിത്രം 'ഡിവോഴ്‌സ്' ഇന്ന് (24 ഫെബ്രുവരി) തിയേറ്ററുകളിൽ

          കേരള സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ 'വനിതാ സംവിധായകരുടെ സിനിമപദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ ചിത്രമായ 'ഡിവോഴ്‌സ്ഇന്ന് തീയറ്ററുകളിൽ എത്തുന്നു.

          ആറ് സ്ത്രീകളുടെ ജീവതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. ഡിവോഴ്‌സിൽ കൂടി കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇവർ തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നീതിന്യായ കോടതിയിലെത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകൾ വച്ച് ഓരോരുത്തരുടെയും ജീവിതം പുനർ നിർണയിക്കുന്നു.

          സന്തോഷ് കീഴാറ്റൂർപി ശ്രീകുമാർശിബല ഫറാഹ്അഖില നാഥ്പ്രിയംവദ കൃഷ്ണൻഅശ്വതി ചാന്ദ് കിഷോർകെ.പി.എ.സി ലീലഅമലേന്ദുചന്ദുനാഥ്മണിക്കുട്ടൻഅരുണാംശുഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ.  ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വിനോദ് ഇലമ്പള്ളിയാണ് ഛായാഗ്രഹണം. ഗാനങ്ങൾ സ്മിത അമ്പുസംഗീതം സച്ചിൻ ബാബുആർട് നിതീഷ് ചന്ദ്ര ആചാര്യലൈൻ പ്രൊഡ്യൂസർ അരോമ മോഹൻഎഡിറ്റർ ഡേവിസ് മാന്വൽസൗണ്ട് ഡിസൈൻ സ്മിജിത്സതീഷ് ബാബുഷൈൻ പി ജോൺ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിശാഖ് ഗിൽബെർട്ട്, കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻമേക്കപ്പ് സജി കാട്ടാക്കടസ്റ്റിൽസ് ഹരി തിരുമലസബ്‌ടൈറ്റിൽ വിവേക് രഞ്ജിത്ത്പരസ്യകല ലൈനോജ് റെഡ് ഡിസൈൻയെല്ലോ ടൂത്ത്‌സ്. പി.ആർ.ഒ റോജിൻ കെ. റോയ്.

          2019 ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്രം നിർമ്മിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചത്. കെ.എസ്.എഫ്.ഡി.സി-യ്ക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. 60 ഓളം തിരക്കഥകളിൽ നിന്നാണ് നിഷിദ്ധോഡിവോഴ്‌സ് എന്നീ രണ്ട് ചിത്രങ്ങൾ നിർമ്മാണത്തിനായി തെരഞ്ഞെടുത്തത്. 1.5 കോടി രൂപ മുതൽമുടക്കിയാണ് കെ.എസ്.എഫ്.ഡി.സി ഓരോ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.

പി.എൻ.എക്സ്. 969/2023

date