Skip to main content

ഫുഡ് സേഫ്റ്റി വെബ്ബിനാര്‍ ശനിയാഴ്ച

ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും അസ്പദമാക്കി വ്യവസായ വാണീജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്ട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച(ഫെബ്രുവരി 25) രാവിലെ 10 മുതല്‍ 11 വരെ ഓണ്‍ലൈന്‍ (ZooM Platform) മാര്‍ഗത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ kied ന്റെ വെബ്‌സൈറ്റ് ആയ www.kied.info-ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890/ 2550322

date