Skip to main content

നാഷണൽ യൂത്ത് വളണ്ടിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിൻ്റെ നാഷണൽ  യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  ക്ഷേമപദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലെത്തിക്കുകയാണ് വളണ്ടിയർമാരുടെ ജോലി. 2023 ഏപ്രിൽ 1ന് 18 വയസ്സ് പൂർത്തിയായവർക്കും 29 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം.

എസ്.എസ്.എൽ.സി വിജയമാണ് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ് പ്രവർത്തകർക്കും മുൻഗണന. വിദ്യാർത്ഥികൾ, മറ്റു ജോലികൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. തൃശ്ശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പരിശീലനത്തിന് ശേഷം 2023 ഏപ്രിൽ മുതലായിരിക്കും നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. നിയമനകാലാവധി ഒരു വർഷം. മികവുള്ളവർക്ക് ഒരുവർഷംകൂടി ദീർഘിപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യതകൾ, താമസ സ്ഥലം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം www.nyks.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി 2023 മാർച്ച്‌ 9നകം അപേക്ഷിക്കണം. ഫോൺ: 0487-2360355, 7907764873, ഇമെയിൽ - nykthrissur@gmail.com. വിലാസം: ജില്ലാ യൂത്ത് ഓഫീസർ, നെഹ്റു യുവ കേന്ദ്ര, അയ്യന്തോൾ പി.ഒ. തൃശ്ശൂർ - 3 എന്ന വിലാസത്തിലോ ലഭിക്കും.

date