Skip to main content

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്

മതിലകം ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള കൈപ്പമംഗലം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അതാത് പഞ്ചായത്തിൽ സ്ഥിരം താമസക്കാരും സേവന തൽപരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 10ന് വൈകീട്ട് 5 മണി വരെ മതിലകം ഐ.സി.ഡി.എസ് പ്രൊജ ക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക, മതിലകം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കൈപ്പമംഗലം പഞ്ചായത്ത് എന്നി വിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മതിലകം ബ്ലോക്ക് ഓഫീസ് കോബൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി പ്രവർത്തി ദിനങ്ങളിൽ 10 മുതൽ 5 മണി വരെ ബന്ധപ്പെടാം. ഫോൺ: 0480 2851319

date