Skip to main content

ഉപഭോക്തൃ അവകാശ ദിനത്തിൽ സെമിനാർ നടത്തി

ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കാര്യാലയത്തിലെ കോടതി ഹാളിൽ വെച്ച് “ഉപഭോക്തൃസംരക്ഷണ നിയമം 2019 - ഉപഭോക്താക്കളുടെ മികച്ച ശാക്തീകരണത്തിനായി" എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് സി ടി സാബു അദ്ധ്യക്ഷനായി. കമ്മീഷൻ അംഗം ആർ റാംമോഹൻ മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗം എസ് ശ്രീജ, അസിസ്റ്റന്റ് രജിസ്ട്രാർ എസ് കമറുദ്ദീൻ, പ്രമുഖ നിയമജ്ഞർ, ലീഗൽ എയ്ഡ് അഭിഭാഷകർ, നിയമ വിദ്യാർത്ഥികൾ, ഉപഭോക്തൃസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date