Skip to main content

അന്താരാഷ്ട്ര പുനചംക്രമണം ദിനം ആചരിച്ചു.

ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര പുനചംക്രമണം ദിനം ആചരിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മ സേനാംഗങ്ങൾ ഒല്ലൂർ വ്യവസായിക എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് സന്ദർശിക്കുകയും റീസൈക്ലിംഗ് പ്രവർത്തനരീതികൾ നേരിട്ട് കണ്ടു മനസിലാക്കുകയും ചെയ്തു .റീസൈക്ലിംഗ് പ്രവർത്തനരീതി ട്രൂ പ്ലാസ്റ്റിക് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തോംസൺ സക്രിയ ഹരിതകർമ്മസേന അംഗങ്ങൾക്ക് മാതൃകാവതരണം നൽകി. റീസൈക്ലിംഗ്ൻറെ പ്രാധാന്യവും ഹരിത കർമ്മ സേനയുടെ പ്രവർത്തനവും ഇന്നത്തെ കാലത്തു വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണെന്നു ക്ലീൻ കേരള തൃശ്ശൂർ ജില്ലാ മാനേജർ ശംഭു ഭാസ്കർ പറഞ്ഞു. ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ച നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ സി.ദിദിക പറഞ്ഞു. തങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇതുപോലെയുള്ള കമ്പനികളിൽ എത്തി റീസൈക്ലിങ്  ചെയ്തു ചെടിച്ചട്ടി  പോലുള്ള ഉൽപ്പന്നങ്ങളായി വരുന്നത് കാണുമ്പോൾ തങ്ങൾക്ക് വളരെയധികം അഭിമാനമുണ്ടെന്ന് ഹരിത കർമ്മ സേന അംഗങ്ങൾ അഭിപ്രായപ്പെട്ടു.

date