Post Category
കീം 2023 – സ്ക്രൂട്ടിനി
പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള (കീം 2023) അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പ്ലസ്ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത പ്രൊഫോർമയിലെ ബയോഡാറ്റാ മാർച്ച് 25നകം പ്രവേശന പരീക്ഷാ കമ്മീഷണർ, അഞ്ചാം നില, ഹൗസിങ് ബോർഡ് ബിൽഡിങ്സ്, ശാന്തി നഗർ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിലോ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. വിശദവിവരങ്ങൾക്ക്: 0471-2525300, www.cee-kerala.org.
പി.എൻ.എക്സ്. 1375/2023
date
- Log in to post comments