Skip to main content

അന്തർദേശീയ ഫോട്ടോ പ്രദർശനം രഘുറായ് ഉദ്ഘാടനം ചെയ്യും

    കേരള മീഡിയ അക്കാദമി മാർച്ച് 25, 26 തിയതികളിൽ എറണാകുളത്ത് നടക്കുന്ന അന്തർദേശീയ മാധ്യമോത്സവത്തിന് മുന്നോടിയായി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 24 ന് വൈകീട്ട് 5 ന്  എറണാകുളം ടൗൺ ഹാളിൽ തുടങ്ങുന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോകളുടെ പ്രദർശനം രഘുറായ് ഉദ്ഘാടനം ചെയ്യും. ലോക ശ്രദ്ധ നേടിയ ഫോട്ടോകളുടെ പ്രദർശനം നഗരത്തിന് പുതിയ അനുഭവമായിരിക്കും. കേരളത്തിലെ പ്രശസ്തരായ ഫോട്ടോഗ്രാഫർമാരുടേചിത്രങ്ങളും പ്രദർശനത്തിലുണ്ടാകും. മാർച്ച് 25, 26 തിയതികളിൽ എറണാകുളം ടൗൺ ഹാളിൽ കോൺഫ്‌ലുവൻസ് മീഡിയന്യൂസ് ലോൺഡ്രിന്യൂസ് മിനിറ്റ് എന്നീ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളുടെ സഹകരണത്തിൽ മീഡിയ അക്കാദമി കട്ടിങ്ങ് സൗത്ത് എന്ന രണ്ടു ദിവസത്തെ മാധ്യമ ശിൽപ്പശാല നടത്തും. ലോക പ്രശസ്ത മാധ്യമ പ്രവർത്തകരും ദേശിയ മാധ്യമപ്രവർത്തകരും കേരളത്തിലെ മാധ്യമ പ്രവർത്തകരും ഒന്നിക്കുന്ന പരിപാടിയിൽ കേരളത്തിലെ മാധ്യമ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കും. മാധ്യമ രംഗത്തെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചഅനുഭവങ്ങൾ പങ്കുവെക്കൽമാധ്യമ രംഗത്തെ പ്രശസ്തരെക്കുറിച്ചുള്ള ഡോക്വു ഫിക്ഷൻപ്രദർശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

പി.എൻ.എക്‌സ്. 1420/2023

date