Skip to main content

മേശയും കസേരയും വിതരണം ചെയ്തു

പന്മന ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. 23 പേര്‍ക്കായി 184000 രൂപയുടെ മേശയും കസേരയുമാണ് നല്‍കിയത്. 2023 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷനായി. മെമ്പര്‍മാരായ ജോര്‍ജ് ചാക്കോ, പന്മന ബാലകൃഷ്ണന്‍, കറുകത്തല ഇസ്മായില്‍, സുകന്യ, ലിന്‍സി, അനീസ്സാ നിസാര്‍, രമ്യ, താജുദീന്‍, ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

date