Skip to main content

ചാത്തൻ മാസ്റ്റർ റോഡ് നിർമ്മാണം: സ്ഥല പരിശോധന നടത്തി

ചാത്തൻമാസ്റ്റർ റോഡിൻ്റെ വഴിയമ്പലം മുതൽ മാടായിക്കോണം വരെയുള്ള ദൂരം റോഡ് നിർമ്മാണവുമായി  ബന്ധപ്പെട്ട് സനീഷ്‌കുമാർ ജോസഫ്  എംഎൽഎയുടെ നേതൃത്വത്തിൽ കിഫ്‌ബി, കെആർഎഫ് ബി, നാറ്റ് പാക്ക്  എന്നീ വകുപ്പുകളുടെ  സംയുക്ത സ്ഥലപരിശോധന നടത്തി. റോഡ് നിർമ്മാണപ്രവർത്തനങ്ങൾക്കായി നാറ്റ് പാക്ക് തയ്യാറാക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് കൊടകര വഴിയമ്പലം മുതൽ പരിശോധന ആരംഭിച്ചത്.

നിലവിലുള്ള റോഡിന്റെ ടാറിങ് ഉൾപ്പടെ അസംസ്കൃത വസ്തുക്കളായി ഉപയോഗപ്പെടുത്തുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മാണം. 34.37 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച 8.48 കിലോമീറ്റർ റോഡ് നിർമ്മാണ പ്രവർത്തിയുടെ നിർവ്വഹണ ചുമതല കെആർ എഫ്ബി യ്ക്കാണ്.കിഫ്‌ബി ഉദ്യോഗസ്ഥരായ എം എസ് ജിതിൻ, അഖില കെ പദ്മൻ, ഗ്രീഷ്മ ബി സുരേഷ്, സഫ്ന ബക്കർ, ഇ എസ് അരുൺ, കെ ആർ എഫ് ബി ഉദ്യോഗസ്ഥരായ ലയ ഒ പ്രകാശ്, അനിൽ വിൽ‌സൺ, നാറ്റ് പാക്ക് പ്രതിനിധി കണ്ണൻ തുടങ്ങിയവരും സംയുക്ത പരിശോധന സംഘത്തിലുണ്ടായി.

date