Skip to main content

ആയൂര്‍-ചുണ്ട റോഡ് നവീകരണോദ്ഘാടനം നാളെ (ഏപ്രില്‍ 11)

ആയൂര്‍-ചുണ്ട റോഡ് ബി എം-ബി സി നിലവാരത്തിലേക്ക് നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 11) വൈകിട്ട് 4.30 ന് മഞ്ഞപാറ ജങ്ഷനില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. 10.90 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.  

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, സ്ഥിരംസമിതി അധ്യക്ഷര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി ആര്‍ വിമല, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി ജോണ്‍ കെന്നത്ത്, രാഷ്ര്ടീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date