Skip to main content

കൊല്ലം പൂരം: അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സ്ഥാപിക്കാന്‍ നിര്‍ദേശം

ആശ്രാമം മൈതാനത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമായി നടക്കുന്ന വിഷു മഹോത്സവം, കൊല്ലം പൂരം എന്നിവയുടെ സുഗമമായ നടത്തിപ്പിന് ഉത്സവമേഖലയില്‍ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ, തിരക്ക് നിയന്ത്രിക്കല്‍, സുരക്ഷ ക്രമീകരണങ്ങള്‍, വൈദ്യുതി, ജലവിതരണം, പൂരത്തിന്റെ നടത്തിപ്പ് തുടങ്ങിയവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ദുരന്ത സാഹചര്യങ്ങള്‍ ഒഴുവാക്കുന്നതിനും പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കേന്ദ്രം സജ്ജമാക്കുക. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ കൊല്ലം തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഏപ്രില്‍ 14 മുതല്‍ 17 വരെ മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ യഥാസമയം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.

date