Skip to main content

വിനോദത്തിനൊപ്പം വിവരങ്ങളും അറിയാം; ശ്രദ്ധനേടി കായിക വകുപ്പിന്റെ സ്റ്റാൾ 

 

വിനോദത്തിനൊപ്പം നിരവധി സേവനങ്ങൾ കൂടി പരിചയപ്പെടുത്തി ശ്രദ്ധയാകർഷിക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ കായിക വകുപ്പിന്റെ സ്റ്റാൾ.  കായിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി 
സംസ്ഥാന കായിക വകുപ്പ്‌ നിരവധി പദ്ധതികളും ആനുകൂല്യങ്ങളും സഹായങ്ങളുമാണ്  നടപ്പിലാക്കി വരുന്നത്. അതിന്റെ നേർചിത്രം സ്റ്റാളിൽ നിന്ന് ലഭിക്കും. 

കായിക രംഗത്ത് താൽപര്യം പ്രകടിപ്പിച്ച്
സ്റ്റാളിലേക്ക് വരുന്ന ഒരു കുട്ടിയുടെ അഭിരുചി മനസ്സിലാക്കുകയും ആ മേഖലയിൽ എന്തൊക്കെ സാധ്യതകളാണുള്ളത് എന്ന് പരിചയപ്പെടുത്തിക്കൊടുകയും ചെയ്യും. സർക്കാർ പരിശീലന കേന്ദ്രങ്ങൾ എവിടെയൊക്കെയാണ്, എന്തൊക്കെ സഹായങ്ങളാണ് ലഭിക്കുക തുടങ്ങി സമഗ്ര വിവരങ്ങൾ ഈ സ്റ്റാൾ സന്ദർശിച്ചാൽ അറിയാം.  

മാത്രമല്ല കുട്ടികൾക്കായി കായിക വിനോദത്തിനുള്ള സൗകര്യവും സ്റ്റാളിന് സമീപത്ത് ഒരുക്കിയിട്ടുണ്ട്.  കട്ടിംഗ് ഗോൾ പോസ്റ്റ്, സൈക്ലിംഗ് മേഷീൻ തുടങ്ങിയ വിനോദ ഉപാധികളാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനൊപ്പം ഭാരവും ഉയരവുമളക്കാനുള്ള ഉപകരണവും ഇവിടെയുണ്ട്. ഫുഡ് കോർട്ടിലേക്കുള്ള പാതയ്ക്ക് സമീപമാണ് കായിക വകുപ്പിന്റെ സ്റ്റാൾ.

date