Skip to main content

കാണാം കൈത്തറി നെയ്ത്ത് ...  വാങ്ങാം തറിയിൽ നെയ്ത തുണിത്തരങ്ങൾ

 

തറിയിൽ തുണി നെയ്യുന്നത് നേരിട്ട് കാണാൻ അവസരം ഒരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വ്യത്യസ്തമാവുകയാണ് ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാൾ. പ്രദർശനമേള ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോൾ തറിയിൽ നെയ്യുന്നത് നേരിട്ട് കാണാനും  തുണിത്തരങ്ങൾ വാങ്ങുന്നതിനും നിരവധി ആളുകൾ മേളയിലെത്തുന്നുണ്ട്.  തോർത്ത്, മുണ്ടുകൾ, കസവ് മുണ്ടുകൾ, സെറ്റ് സാരി, ഡിസൈനർ സാരി, ചുരിദാർ, ഷോളുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
 
അരമണിക്കൂർ കൊണ്ട് നെയ്തെടുക്കുന്ന തുണികൾ മുതൽ നാല് ദിവസം വരെ സമയമെടുക്കുന്ന ഡിസൈനർ സാരികൾക്ക് വരെ ആവശ്യക്കാരെത്തുന്നുണ്ട്. 2000 രൂപ മുതലാണ് കൈത്തറി ഡിസൈനർ സാരികളുടെ വില.

പ്രളയാനന്തരം കൈത്തറി മേഖലയെ കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമങ്ങളാണ് വീണ്ടും ഉയർന്നു വരാൻ കൈത്തറിക്ക് പ്രയോജനമായതെന്ന് പ്രധാന കൈത്തറി നെയ്ത്തുകാരനായ പി കെ ശശീന്ദ്രൻ പറയുന്നു. പതിമൂന്നാം വയസ്സിൽ താല്പര്യം മൂലമാണ് കൈത്തറി മേഖലയിലേക്ക് എത്തിയത്. ഡിസൈൻ ചെയ്ത കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ ഇന്ന് നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട്. സർക്കാരിൻ്റെ കൈത്തറിഗ്രാമം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൈത്തറി മേഖല കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം പറയുന്നു.

date