Skip to main content

വ്യവസായ മേഖലയിലെ ആധുനിക യന്ത്രങ്ങൾ പരിചയപ്പെടുത്തി കളമശേരി ഐ.ടി.ഐ

 

വ്യവസായ മേഖലയിലെ ആധുനിക ഉപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തി കളമശേരി ഐ.ടി.ഐ. കൊച്ചി മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വേദിയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പിന്റെ സ്റ്റാളിലാണ് വ്യവസായം, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ മേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളും, മാതൃകകളുമെല്ലാം ഒരുക്കിയിട്ടുളത്.
 
സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന, കാറിന്റെ  ഇലക്ട്രിക്കൽ വയറിങ് സിസ്റ്റം മോഡൽ ശ്രദ്ധേയമാണ്. കാറിന്റെ യന്ത്ര ഭാഗങ്ങളിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ഇതിലൂടെ മനസിലാക്കാൻ സാധിക്കും. മെറ്റലുകളും നോൺ മെറ്റലുകളും വേർതിരിച്ചറിയാനുള്ള മെഷീനുകളുടെ മോഡൽ, ഹ്യൂമൻ ബോഡി സെൻസറുകളും, ത്രി സിലിണ്ടർ പെട്രോൾ എൻജിന്റെ വർക്കിംഗ് മോഡൽ എന്നിവയും ഇവിടെ കാണാം.

വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ ഇവിടെ വിൽപനയ്ക്കുണ്ട്. കളമശ്ശേരി ഐ. ടി. ഐ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വാഹന സർവീസും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്. ഫാഷൻ ടെക്നോളജി ട്രേഡ് വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ മോഡലുകളും സ്റ്റാളിലുണ്ട്.

date