Skip to main content

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഊരും പേരും തിരിച്ചറിയാത്ത 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷനെ ഏപ്രിൽ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്കും ഏപ്രിൽ 10ന് രാവിലെ 6.30 മണിക്കും ഇടയിൽ തൃശ്ശൂർ എംജി റോഡ് അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള വീടിന് മുൻ വശം പോർച്ചിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. മരണസമയം നീല നിറത്തിലുള്ള ലുങ്കിയും ഇടത് കൈയിലെ മോതിരവിരലിൽ ഒരു കൊന്ത മോതിരവും ധരിച്ചിട്ടുണ്ട്. ഫോട്ടോയിൽ കാണുന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്ത ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം. ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ: 0487 2363608, എസ് ഐ 9497980560, ഇൻസ്പെക്ടർ 9497987131.

date