Skip to main content

സ്കോൾ - കേരള - ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്സ് യോഗ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു

സ്കോൾ-കേരള മുഖേന നാഷണൽ ആയുഷ് മിഷന്റേയും, സംസ്ഥാന ആയുഷ് വകുപ്പിന്റേയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്സ് യോഗ കോഴ്സ് ഒന്നാം ബാച്ചിലേയ്ക്കുള്ള (2023) പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ 20/04/2023 വരെയും 100/രൂപ പിഴയോടെ 27/04/2023 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർഗ്ഗനിർദ്ദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484- 2377537, 9447913820 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

date