Skip to main content

ലോക ഹോമിയോപ്പതി ദിനാചരണം നടന്നു

കരുനാഗപ്പള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ ആശുപത്രിയില്‍ ലോക ഹോമിയോപ്പതി ദിനാചരണം നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ മീന ഹനിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ചികിത്സ രീതിയാണ് ഹോമിയോപ്പതിയെന്നും നിലവിലെ പല വെല്ലുവിളികളും നേരിടുന്ന ആരോഗ്യ സാഹചര്യങ്ങളില്‍ ഹോമിയോപ്പതിയില്‍ നിന്നും കൂടുതല്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ മീന ഓര്‍മിപ്പിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ശ്രീഹരി, വികസനസമിതി അംഗങ്ങളായ സതീഷ് തേവനത്, ഫിലിപ്പോസ് എബ്രഹാം, ബേബി ജിസ്ന, ആശുപത്രി സൂപ്രണ്ട് ഡോ കെ എന്‍ ഹരിലാല്‍, ഡോ രാജീവ് എബ്രഹാം ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date