Skip to main content

പലിശ രഹിത ഭവന വായ്പക്ക് അപേക്ഷിക്കാം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി രണ്ട് വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുന്നത്. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രായം 30-50നും മധ്യേ. അപേക്ഷ ഫോറം www.kmtboard.in വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31ന് വൈകിട്ട് അഞ്ചിനകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ യു ആര്‍ ഡി എഫ് സി കെട്ടിടം, രണ്ടാം നില, വെസ്റ്റ്ഹില്‍-പി.ഒ, ചക്കോരത്ത് കുളം, കോഴിക്കോട്-673005 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2966577.

 

date