Skip to main content

കാഷ്യൂ കോര്‍പ്പറേഷന്‍ ജില്ലയില്‍ മൂന്ന് സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ കൂടി

ന്യായമായ വിലയ്ക്ക് ഫാക്ടറി ഔട്ട്‌ലെറ്റുകളില്‍ നിന്ന് കശുവണ്ടി പരിപ്പ് ലഭ്യമാക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കാഷ്യൂ കോര്‍പ്പറേഷന്‍ മൂന്ന് സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ കൂടി ജില്ലയില്‍ ആരംഭിച്ചു. ഇടമുളക്കല്‍, ചെങ്ങമനാട്, മൈനാഗപ്പള്ളി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വഹിച്ചു.

നിലവില്‍ കോര്‍പ്പറേഷന്റെ 15 ഫാക്ടറികളില്‍ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനേജിംഗ് ഡയറക്ടര്‍ ഡോ രാജേഷ് രാമകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍മാരായ ജി ബാബു, അഡ്വ ശൂരനാട് എസ്. ശ്രീകുമാര്‍, ബി സുജീന്ദ്രന്‍, സജി ഡി ആനന്ദ്, മെറ്റീരിയല്‍ മാനേജര്‍ സുനില്‍ ജോണ്‍, ഫാക്ടറി മാനേജര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date