Skip to main content

സരസ് മേള : ആലോചനായോഗം ചേര്‍ന്നു

ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ ആലോചനയോഗം ചേര്‍ന്നു. ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെ ആശ്രാമം മൈതാനത്ത് മേള നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന സ്റ്റാളുകളും, ഇന്‍ഡ്യാ ഫുഡ് കോര്‍ട്ട് തുടങ്ങി വ്യത്യസ്ത കലാസാംസ്‌കാരിക പരിപാടികളും മേളയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ചന്ദ്രന്‍ മേള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

date