Skip to main content

വിഷു 2K 2023' ആഘോഷം 15ന്

ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാരുടെ സന്തോഷത്തിനും വ്യക്തിത്വ വികസനത്തിനും വികാസത്തിനും ഉതകും വിധം ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 15ന് വൃദ്ധസദനത്തില്‍ നടത്തും. ദീപാലങ്കാരം, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, നാടന്‍പാട്ട്, താമസക്കാര്‍, ജീവനക്കാര്‍, ബ്ലോക്ക്-ഗ്രാമ-പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരുടെ കലാപരിപാടികളും നടത്തുമെന്ന് സാമൂഹിക നീതി വകുപ്പ് സൂപ്രണ്ടന്റ് അറിയിച്ചു.

date