Skip to main content

ചെല്ലാനത്ത് ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മാണം; 14 ലക്ഷം രൂപ അനുവദിച്ചു

ടെട്രാപോഡ് കടല്‍ഭിത്തി പദ്ധതിയില്‍ ഉള്‍പ്പെടാത്ത ചെല്ലാനം തീരപ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ദുരന്തനിവാരണഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിച്ചു. പ്രശ്നബാധിത മേഖലകളായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. 

മൂന്ന് വാര്‍ഡുകളിലായി 420 മീറ്റര്‍ നീളത്തില്‍ ജല വിഭവ വകുപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജിയോ ഫില്‍ട്ടര്‍ ബാഗ് വിരിച്ചശേഷം മണല്‍നിറച്ച് ഭിത്തി ഉയര്‍ത്തിയാണ് നിര്‍മ്മാണം. സംസ്ഥാനത്ത് കടലേറ്റം ശക്തമായ 10 ഹോട്ട് സ്‌പോട്ടുകളിലൊന്നായ ചെല്ലാനത്ത് അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകള്‍ കടലാക്രമണം തടയാനുള്ള സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വര്‍ഷം വരെയാണ് നിലനില്‍ക്കുക.

ചെല്ലാനത്തെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും പദ്ധതിയുടെ ആദ്യഘട്ടമായ 7.2 കിലോമീറ്റര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ജോസഫ് പറഞ്ഞു.

date