Skip to main content

അപേക്ഷ ക്ഷണിച്ചു

.സി.ഡി.എസ് അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ 2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം.

       അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതരെ വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ 2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയംതിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്പൂജപ്പുര. പി.ഒതിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0471 2343626. ഇമെയിൽ: icdsurban2tvm@gmail.com.

പി.എൻ.എക്‌സ്. 1720/2023

date