Skip to main content

ശ്രീജ ഹരീഷ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കൊല്ലം ജില്ലാ പഞ്ചായത്ത് പതിനഞ്ചാമത്തെ വൈസ് പ്രസിഡന്റായി ഇത്തിക്കര ഡിവിഷനില്‍ നിന്നുള്ള ശ്രീജ ഹരീഷ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 26 വോട്ടില്‍ 23 ഉം നേടിയാണ് ശ്രീജ ഹരീഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കുന്നത്തൂര്‍ ഡിവിഷന്‍ കൗണ്‍സിലറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഗോപന്‍ ശ്രീജ ഹരീഷിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും തൊടിയൂര്‍ ഡിവിഷനിലെ അനില്‍ എസ് കല്ലേലിഭാഗം പിന്താങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കലയപുരം ഡിവിഷനിലെ ആര്‍ രശ്മിക്ക് മൂന്ന് വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആര്‍ ബീനറാണിയുടെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചടയമംഗലം ഡിവിഷനില്‍ നിന്നുള്ള സാം കെ ഡാനിയല്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായും, ഓച്ചിറ ഡിവിഷനിലെ ഗേളി ഷണ്മുഖന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ആര്‍ അഹമ്മദ് കബീര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

date