Skip to main content

ദേശീയ സരസ്‌മേള സംഘാടക സമിതി രൂപീകരണയോഗം നാളെ (ഏപ്രില്‍ 13)

ദേശീയ സരസ് മേയുടെ സംഘാടക സമിതി രൂപീകരണയോഗം നാളെ (ഏപ്രില്‍ 13) ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സരസ് മേളയുടെ ലോഗോ പ്രകാശനം ചെയ്യും. മേളയുടെ ഭാഗ്യചിഹ്നം, പോസ്റ്റര്‍, മെഗാ പ്രോഗ്രാം വീഡിയോ പ്രകാശനം, പ്രമോ വീഡിയോ ഉദ്ഘാടനം എന്നിവയും ചടങ്ങില്‍ നടത്തും. ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള നടത്തുക.

മേയര്‍ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷയാകും. എം എല്‍ എമാരായ എം നൗഷാദ്, സുജിത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, കെ ബി ഗണേഷ്‌കുമാര്‍, പി സി വിഷ്ണുനാഥ്, ജി എസ് ജയലാല്‍, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വിണ്‍, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date