Skip to main content

പൂര്‍വ അധ്യാപകരെ ആദരിച്ചു

കമുകുംചേരി സര്‍ക്കാര്‍ ന്യൂ എല്‍ പി സ്‌കൂളില്‍ പൂര്‍വ അധ്യാപക സംഗമവും ഗുരുവന്ദനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അനന്ദുപിള്ള ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കാര്യറ നസീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം വി ഹരികുമാര്‍, ഹെഡ്മാസ്റ്റര്‍ ആര്‍ ഉല്ലാസ്, എസ് എം സി ചെയര്‍മാന്‍ പ്രിജിലാല്‍ തുടങ്ങിയവര്‍പങ്കെടുത്തു.

date