Skip to main content

അപേക്ഷാ തീയതി നീട്ടി

സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഏപ്രില്‍ 20 വരെയും, പിഴയോടെ ഏപ്രില്‍ 27 വരെയും ദീര്‍ഘിപ്പിച്ചു. യോഗ്യത ഹയര്‍സെക്കണ്ടറി/തത്തുല്യം, പ്രായപരിധി 17 മുതല്‍ 50 വയസ് വരെ, കോഴ്‌സ് കാലാവധി ഒരുവര്‍ഷം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത ശേഷം രണ്ടു ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ, ജില്ലാ കേന്ദ്രത്തിലോ നേരിട്ട് അല്ലെങ്കില്‍ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ മാര്‍ഗം അയക്കണം. ഫോണ്‍ 0474 2798982.

date