Skip to main content

നിര്‍മല വര്‍ഗീസ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഇടനാട് ഡിവിഷന്‍ പ്രതിനിധിയായ നിര്‍മല വര്‍ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വേള്ളമാനൂര്‍ ഡിവിഷന്‍ മെമ്പര്‍ സരിത പ്രതാപ് നിര്‍മല വര്‍ഗീസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും കലയ്‌ക്കോട് ഡിവിഷനിലെ പ്രതിനിധി എന്‍ സദാനന്ദന്‍പിള്ള പിന്താങ്ങുകയും ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. റിട്ടേണിങ് ഓഫീസറായ ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസര്‍ ബീന തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

date