Skip to main content

കിലെ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

കേരളത്തിലെ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ലേഖനങ്ങള്‍ക്ക് കിലെ അവാര്‍ഡ് നല്‍കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളില്‍ പത്രങ്ങള്‍, വാരികകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച ലേഖനത്തിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും. ലേഖകന്റെ വിശദവിവരങ്ങള്‍ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 17ന് വൈകുന്നേരം നാലിന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം -33 വിലാസത്തിലോ kiletvm@gmail.com ഇ-മെയിലിലോ കിലയുടെ ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാം.

date