Skip to main content

പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും മുഴുവൻ ഓണറേറിയവും വിതരണം ചെയ്തു

        സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷാകർത്തൃ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കും 2023 മാർച്ച് മാസത്തെ പ്രതിമാസ ഓണറേറിയം ഏപ്രിൽ 11ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖാന്തിരം അതാത് ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2022-23 അധ്യയന വർഷത്തെ ഓണറേറിയം ഇനത്തിലുള്ള മുഴുവൻ തുകയും ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 1725/2023

date