Skip to main content

ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എസ്.സി.ഇ.ആർ.ടി (കേരള) യിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. വകുപ്പുമേലധികാരികളുടെ എൻ.ഒ.സി സഹിതം 21ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്www.scert.kerala.gov.in.

പി.എൻ.എക്‌സ്. 1741/2023

date