Skip to main content

നിയമസഭ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 20 ന്

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റകോഴിത്തീറ്റധാതുലവണമിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 20 നു രാവിലെ 11 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേർന്ന് ആലപ്പുഴപത്തനംതിട്ടകൊല്ലംതിരുവനന്തപുരം ജില്ലകളിലെ ജനപ്രതിനിധികൾക്ഷീര കർഷകർകർഷക സംഘടനകൾപൊതുജനങ്ങൾഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള കന്നുകാലിത്തീറ്റകോഴിത്തീറ്റധാതുലവണമിശ്രിതം (ഉദ്പാതനവും വിൽപനയും നിയന്ത്രിക്കൽ) ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org - Home Page) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം അണ്ടർ സെക്രട്ടറിനിയമനിർമ്മാണ വിഭാഗംകേരള നിയമസഭാ സെക്രട്ടേറിയറ്റ്വികാസ് ഭവൻ പി.ഒതിരുവനന്തപുരം - 33 എന്ന വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയിൽ മുഖാന്തിരമോ അയക്കുകയും ചെയ്യാം.

പി.എൻ.എക്‌സ്. 1782/2023

date