Skip to main content

കെ എസ് എഫ് ഇയില്‍ സാമ്പത്തികഭദ്രത ഉറപ്പ്: മന്ത്രി കെ എന്‍ ബാലഗോപാൽ

ജനങ്ങള്‍ക്ക് സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന മികച്ച സ്ഥാപനമാണ് കെ എസ് എഫ് ഇയെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാൽ. കെ എസ് എഫ് ഇ ഡയമണ്ട് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2000 പേരെ പുതുതായി കെ എസ് എഫ് ഇയില്‍ നിയമിച്ചു. 40 ലക്ഷം പേര്‍ വിശ്വസ്തയോടെ സാമ്പത്തിക ഇടപാടുകള്‍ വേഗത്തിലും കാര്യക്ഷമമായും നടത്തുന്ന സ്ഥാപനം കൂടിയാണിത്. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ നിക്ഷേപത്തട്ടിപ്പ് പോലുള്ള കെണികളില്‍ അകപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വജ്ര സ്വര്‍ണ ആഭരണങ്ങളുടെ രൂപത്തില്‍ 4.76 കോടി രൂപയുടെ സമ്മാനങ്ങള്‍ ചിട്ടി വരിക്കാര്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ഡയമണ്ട് ചിട്ടി. ബംബര്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളോ 25 ലക്ഷം രൂപയോ ഒരാള്‍ക്ക് നല്‍കും. മേഖലാതലത്തില്‍ 10 പവന്‍ സ്വര്‍ണമോ 4.50 ലക്ഷം രൂപയോ 17 പേര്‍ക്ക് നല്‍കും. വിവിധ ശാഖാതലങ്ങളിലായി 3744 പേര്‍ക്ക് 10000 രൂപയുടെ സ്വര്‍ണനാണയമോ 10000 രൂപ വീതമോ നല്‍കും. ഏപ്രില്‍ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ചിട്ടിയുടെ കാലാവധി.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ വി ഷൈലജ, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ എസ് കെ സനില്‍, ജീവനക്കാരുടെ വിവിധ സംഘടനാ നേതാക്കളായ എസ് മുരളി കൃഷ്ണപിള്ള, എസ് അരുണ്‍ ബോസ്, എസ് വിനോദ്, ആനന്ദസ്വാമി, ഇ കെ സുനില്‍, സുശീലന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date