Skip to main content

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 538/ 2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 25, 26, 27 തീയതികളില്‍ രാവിലെ അഞ്ചുമുതല്‍ നടത്തും. വ്യക്തിഗത മെമ്മോ അയക്കില്ല. അര്‍ഹരായവര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി ഗ്രൗണ്ടില്‍ കൃത്യസമയത്ത് എത്തണം. എന്‍ സി എ വിജ്ഞാപനങ്ങളുടെ (കാറ്റഗറി നമ്പര്‍ 120/2019, 121/2019, 045/2020) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ജനറല്‍ വിഭാഗത്തില്‍ (കാറ്റഗറി നമ്പര്‍ 538/2019) ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ലഭ്യമായ വേദിയില്‍ എന്‍ സി എ, ജനറല്‍ വിഭാഗങ്ങളുടെ പ്രവേശന ടിക്കറ്റുകള്‍ ഹാജരാക്കി കായികക്ഷമത പരീക്ഷയില്‍ പങ്കെടുക്കേണ്ടതാണെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2743624.

date