Skip to main content

സൗജന്യ ലാപ്ടോപ്പ് വിതരണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാഗംങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു. 2021-2022, 2022-2023 അധ്യയന വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി - എം എസ് സി നഴ്സിങ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30. വിവരങ്ങള്‍ ജില്ലാ ഓഫീസുകളിലും, kmtwwfb.org സൈറ്റിലും ലഭിക്കും. ഫോണ്‍: 0474 2749334.

date