Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. മെയ് ഒമ്പത് മുതല്‍ 17 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. അഞ്ചുവര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് ടി ഉള്‍പ്പെടെ 4130 രൂപയാണ് ഫീസ്. www.kied.info ല്‍ മെയ് ഒന്നിനകം അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 2550322, 9605542061.

date