Skip to main content

വിഷു ടു കെ 23 ആഘോഷിച്ചു

ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വിഷു ടു കെ 23 എന്ന പേരില്‍ ദീപാലങ്കാരം, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, നാടന്‍ പാട്ടുകള്‍ എന്നിവയോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. തുടര്‍ന്ന് മഹേഷ് തേനാദി നയിച്ച നാടന്‍ പാട്ടുകള്‍, നാട്ടറിവ് കലകള്‍ അരങ്ങേറി. ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, സൂപ്രണ്ട് ബി മോഹനന്‍, കമ്മിറ്റി അംഗമായ ഷെഹ്‌ന, ബിന്ദു, അരുണ്‍ അലക്‌സ്, ഷീലാകുമാരി, തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംല മുജാബ്, ദിവ്യ ഷിബു, വൃദ്ധസദന മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, എച്ച് എല്‍ എഫ് പി പി റ്റി, ആരോഗ്യ- റവന്യൂ- പോലീസ്- തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ കുട്ടികളും ജീവനക്കാരും, ചന്ദനത്തോപ്പ് ഐ ടി ഐ, ടി കെ എം എഞ്ചിനീയറിങ് കോളജ്, സെവന്‍ത്ത് ഗ്രൂപ്പ് തുടങ്ങിയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.

date