Skip to main content

ചെറുകിട സംരഭകർക്ക് പരിശീലനം

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

എം എസ് എം ഇ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയിൽ പിന്തുണയ്ക്കുക, എം എസ് എം ഇ യൂണിറ്റുകളെ മത്സരാധിഷ്ഠിതവും വളർച്ചാ കേന്ദ്രീകൃതവുമാക്കുക, ബിസിനസുകളുടെ മൊത്തത്തിലുള്ള വളർച്ചയും തൊഴിൽ സൃഷ്ടിയും, മെന്റർഷിപ്പ് സെഷനുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ശരിയായ ബിസിനസ് നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ള സംരംഭകർ www.edckerala.org ൽ രജിസ്റ്റർ ചെയ്ത് ഏപ്രിൽ 29 മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് info@kied.in സന്ദർശിക്കുക. ഫോൺ: 2550322, 2532890, 7012376994,  9605542061

date