Skip to main content

സി-ഡിറ്റ് അവധിക്കാല കോഴ്സിൽ സീറ്റൊഴിവ്

കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അഞ്ചാം ക്ലാസ്സുമുതൽ പ്ലസ് ടു വരെ ഉള്ളവർക്കാണ് അവസരം. ജാവ, പിഎച്ച്പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ കോഴ്സുകളിലാണ് വിവിധ ജില്ലകളിലെ സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം ആരംഭിച്ചത്. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവുകാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org സന്ദർശിക്കുക. ഫോൺ: 0471 2322100, 2321360.

date