Skip to main content
അതിരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വന സൗഹൃദ സദസ്സ് ഉദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു.

ചാലക്കുടിക്ക് സമഗ്ര ടൂറിസം പദ്ധതി; മന്ത്രി എ കെ ശശീന്ദ്രൻ

വിഷു സമ്മാനമായി സമഗ്ര ടൂറിസം പദ്ധതി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചാലക്കുടിക്ക് നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിലെ വനസൗഹൃദ ജീവിതത്തിനായി  അതിരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വന സൗഹൃദ സദസ്സ്   ഉദ്ഘാടനത്തിലാണ് പ്രഖ്യാപനം.

അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ടൂറിസം മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് സമഗ്ര പദ്ധതി തയ്യാറാക്കിയത്. വിനോദസഞ്ചാരത്തിനൊപ്പം തൊഴിൽസാധ്യകളും സൃഷ്ടിക്കുന്ന പദ്ധതികളാണ് ഒരുങ്ങുന്നത്.

ഗോത്ര സംസ്കാര തനിമ നിലനിർത്തുന്നതിന് ട്രൈബൽ മ്യൂസിയം, ഭിന്നശേഷിക്കാർക്കായി ഗോൾഫ് കാർ, വെള്ളചാട്ടം ആസ്വദിക്കുന്നതിനായി വ്യൂ ഗാലറികൾ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ് എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള   പ്രവേശന കവാടം, കഫ്റ്റീരിയ, ആധുനിക രീതിയിലുള്ള ശുചിമുറികൾ, ട്രക്കിങ് സൗകര്യങ്ങൾ, പിള്ളപ്പാറയിൽ പുതിയ പാർക്കിങ്ങ് സൗകര്യം തുടങ്ങി ടൂറിസം മേഖലയിൽ അതിരപ്പിള്ളിയുടെ മുഖചായ മാറ്റുന്ന പദ്ധതികളാണ് യാഥാർത്ഥ്യമാവാൻ പോകുന്നത്.

date