Skip to main content

റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന് (ഏപ്രില്‍ 19)

ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് (ഏപ്രില്‍ 19) രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ മുട്ടത്തുള്ള ജില്ലാ റൈഫിള്‍ ഹാളില്‍ നടത്തും. ഇടുക്കിയില്‍ സ്ഥിരതാമസക്കാരല്ലാത്ത ജില്ലാ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സമ്മതിദാന അവകാശം വിനിയോഗിക്കാമെന്ന് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. ഡബ്ല്യു എ 773/2023, ഡബ്ല്യു എ 745/2023 എന്നീ അപ്പീല്‍ പരാതികളി•േല്‍ കേരളാ ഹൈക്കോടതി ഏപ്രില്‍ 12 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണിത്.

date