Skip to main content

വനിതാ സ്വയംതൊഴിൽ സംരംഭ പദ്ധതിയുമായി ചൂണ്ടൽ പഞ്ചായത്ത്.

വനിതകൾക്ക് സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താൻ കുടുംബശ്രീ ടെയ്ലറിംഗ് യൂണിറ്റുമായി ചൂണ്ടൽ ഗ്രാമപഞ്ചായത്ത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എട്ടാം വാർഡിലെ മണലി പ്രദേശത്ത് വനിതാ വ്യവസായ കേന്ദ്രത്തിൽ ടാലന്റ് ടെയ്ലറിംഗ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. നൈറ്റി, ചുരിദാറുകൾ,  റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്കൂൾ യൂണിഫോമുകൾ തുടങ്ങിയവയുടെ തയ്യലും വില്പനയും ഇവിടെയുണ്ട്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2022 -2023 നവസംരംഭകർക്കുള്ള സബ്സിഡി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് കുടുംബശ്രീ ടൈലറിംഗ് യൂണിറ്റ് വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ടി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹസനുൽ ബന്ന, മാഗി ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ പി എസ് സന്ദീപ്, ജിഷ്ണു എൻ എസ്,  ബിന്ദു ഫ്രാൻസിസ്, സിഡിഎസ് ചെയർപേഴ്സൺ ജിഷ സുനിൽകുമാർ, ആസൂത്രണ അധ്യക്ഷൻ ടി സി സെബാസ്റ്റ്യൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ടി പി പ്രജീഷ് സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി ധന്യ നന്ദിയും പറഞ്ഞു.

date