Skip to main content

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് - വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഏപ്രിൽ 24 വരെ അവസരം

സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഉൾക്കുറിപ്പുകൾ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവിൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2  ന് പ്രസിദ്ധീകരിക്കും.

അംഗങ്ങളുടെ ഒഴിവുള്ള 19 വാർഡുകളിലെ കരട് വോട്ടർപട്ടിക ഏപ്രിൽ 5 ന് പ്രസിദ്ധീകരിച്ചിരുന്നു. 20 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകിയിരുന്നത്. ഈ കാലയളവിൽ നിരവധി പൊതു അവധികൾ വന്ന സാഹചര്യത്തിലാണ് തീയതി  നീട്ടിയത്.

പട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

കരട് വോട്ടർപട്ടിക പരിശോധനയ്ക്കായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭിക്കും.

തിരുവനന്തപുരംകണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തലകോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ - ജില്ലാ തദ്ദേശസ്ഥാപനംവാർഡുനമ്പരും പേരും ക്രമത്തിൽ:

തിരുവനന്തപുരം     -       തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18-മുട്ടടപഴയകുന്നുമ്മേൽ  ഗ്രാമ പഞ്ചായത്തിലെ 10- കാനാറ.

കൊല്ലം        -               അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ 14-തഴമേൽ.

പത്തനംതിട്ട     -   മൈലപ്ര ഗ്രാമ പഞ്ചായത്തിലെ 05-പഞ്ചായത്ത് വാർഡ്.

ആലപ്പുഴ         -   ചേർത്തല മുനിസിപ്പൽ കൗൺസിലെ 11-മുനിസിപ്പൽ ഓഫീസ്.

കോട്ടയം         -    കോട്ടയം   മുനിസിപ്പൽ കൗൺസിലെ 38-പുത്തൻതോട്,

                        മണിമല ഗ്രാമ പഞ്ചായത്തിലെ 06-മുക്കട,

                        പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ 01-പെരുന്നിലം.

എറണാകുളം    -    നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ 06-തുളുശ്ശേരിക്കവല.

പാലക്കാട്       -    പെരിങ്ങോട്ടുകുറിശ്ശി  ഗ്രാമപഞ്ചായത്തിലെ 08-ബമ്മണ്ണൂർ,

                        മുതലമട ഗ്രാമപഞ്ചായത്തിലെ 17-പറയമ്പള്ളം,

                        ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10-അകലൂർ ഈസ്റ്റ്,

                        കരിമ്പ ഗ്രാമപഞ്ചായത്തിലെ 01-കപ്പടം.

                        കാഞ്ഞിരപ്പുഴ         ഗ്രാമപഞ്ചായത്തിലെ 03-കല്ലമല

 കോഴിക്കോട്   -     ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07-ചേലിയ ടൗൺ,

                        പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05-കണലാട്,

                        വേളം ഗ്രാമപഞ്ചായത്തിലെ 11-കുറിച്ചകം.

കണ്ണൂർ                -      കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14-പള്ളിപ്രം,

                        ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16-കക്കോണി.

പി.എൻ.എക്‌സ്. 1808/2023

date