Skip to main content

ഫോട്ടോഗ്രാഫി മത്സരം

കാർഷിക വിപണന രംഗത്ത് പുത്തൻ ഉണർവേകുവാനും കേരളത്തിലെ കാർഷിക വിളകൾ ഒരേ ബ്രാൻഡോടുകൂടി ഒരു കുടക്കീഴിൽ വിപണിയിലെത്തിക്കുവാനും ഓൺലൈൻ വിപണന സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുവാനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന "കേരൾ അഗ്രോ - ഓൺലൈൻ വിപണനത്തിന്റെ" പ്രചരാണാർത്ഥം ജില്ലയിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിലേക്കായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ 15 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുളളവർ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ഫോട്ടോ ലഭ്യമാക്കേണ്ടതാണ്.

ഫോട്ടോ നിർബന്ധമായും jpeg ഫോർമാറ്റിൽ ആയിരിക്കേണ്ടതാണ്.  ഫോട്ടോ 1 MB -യിൽ താഴെയാകുവാൻ പാടുള്ളതല്ല. ഒരു മത്സരാർത്ഥി രണ്ട് ഫോട്ടോകൾ മാത്രമേ അയക്കേണ്ടതുള്ളൂ.  അയക്കുന്ന 2 ഫോട്ടോകളും ഒരേ ഫ്രെയിമിന്റെ 2 വ്യത്യസ്ത ദിശകളിൽ ഉള്ളവയായിരിക്കണം  ഫോട്ടോകളിൽ യാതൊരുവിധ എഡിറ്റിംഗും പാടുള്ളതല്ല. അത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത അപേക്ഷ നിരസിക്കുന്നതാണ്.  രണ്ടിൽ കൂടുതൽ ഫോട്ടോകൾ അയക്കുവാൻ പാടുള്ളതല്ല. അത്തരത്തിലുള്ള അപേക്ഷയും നിരസിക്കുന്നതാണ്. . അയക്കുന്ന വ്യക്തിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, അഡ്രസ്സ്, ഫോൺ നമ്പർ, തുടങ്ങിയവ ഫോട്ടോയോടൊപ്പം അയക്കേണ്ടതാണ്.  അപേക്ഷകർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.  കാർഷിക രംഗത്തെ " നൂതന ആശയങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോകൾ അയക്കേണ്ടതാണ്.
organicfarmingekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  ഏപ്രിൽ 20ന് (വ്യാഴം)  വൈകീട്ട് 3 ന് മുൻപായി അയക്കുക.

date